Leading News Portal in Kerala

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് 13 വയസ്സുകാരന് | 13-year-old boy has been confirmed to have Amoebic Meningoencephalitis in Thiruvananthapuram | Kerala


Last Updated:

മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ തീരദേശ മേഖല മുഴുവന്‍ ആശങ്കയിലാണ്

അമീബിക് മസ്തിഷ്ക ജ്വരം
അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസുകാരനാണ് രോ​ഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോ​ഗിച്ചിട്ടില്ലെന്നാണ് വിവരം.

കുട്ടിയുടെ ആരലോ​ഗ്യനിലയിലും ആശങ്കയില്ലെന്നാണ് റിപ്പോർട്ടുകൾ. രോഗം ബാധിച്ച ആളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. നാലു ദിവസങ്ങൾക്ക് മുന്നെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ ഫലം പോസ്റ്റീവാകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

തുടര്‍ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ തീരദേശ മേഖല മുഴുവന്‍ ആശങ്കയിലാണ്. ഇതുവരെ പ്രദേശത്തെ മറ്റാർക്കും ​രോ​ഗ ലക്ഷണങ്ങൾ ഒന്നുമില്ല.