‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി | Union Minister Suresh Gopi indirectly mocked Education Minister V. Sivankutty | Kerala
Last Updated:
വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി
ഇടുക്കി: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി വട്ടവടയിൽ നടന്ന ഒരു കലുങ്ക് സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസ പരാമർശം.
വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ,” എന്ന് സുരേഷ് ഗോപി പറഞ്ഞു.
തന്നെ നിരന്തരം വിമർശിക്കുന്നയാളാണ് സംസ്ഥാനത്തെ നിലവിലെ വിദ്യാഭ്യാസ മന്ത്രിയെന്നും, അങ്ങനെയുള്ളവരിൽ നിന്ന് ഈ ആവശ്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
October 23, 2025 4:03 PM IST
‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
