Leading News Portal in Kerala

ആർ എസ് എസിനെതിരായ ആരോപണങ്ങളിലും അനന്തു അജിയുടെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് RSS പരാതി നൽകി | RSS files police complaint to probe allegations of Ananthu Aji and his death | Kerala


Last Updated:

വര്‍ഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റെ കുടുംബമെന്നും ആർ എസ് എസ് കോട്ടയം വിഭാ​ഗ് വ്യക്തമാക്കി

News18
News18

കോട്ടയം: പൊന്‍കുന്നം എലിക്കുളത്തെ സ്വയംസേവകനായിരുന്ന അനന്തുവിന്റെ അസ്വാഭാവിക മരണം അതീവ ദുഃഖകരവും നിർഭാഗ്യകരവുമാണെന്ന് ആര്‍എസ്എസ്. അനന്തു അജിയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും

മരണശേഷം ഇൻസ്റ്റാഗ്രാമിലും ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ട കുറിപ്പിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് കോട്ടയം വിഭാ​ഗ് ആവശ്യപ്പെട്ട് പരാതി നൽകി. കുറിപ്പിൽ അദ്ദേഹത്തിന്റെ മരണകാരണമായി പറയുന്ന സംഘത്തിനെതിരായ സംശയാസ്പദവും അടിസ്ഥാനരഹിതവുമായ ചില ആരോപണങ്ങളുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനന്തു അജിയുടെ അസ്വാഭാവിക മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് പരാതി നൽകിയത്. ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആര്‍.സാനു ആണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

അനന്തുവിന്റെ മരണക്കുറിപ്പിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അനന്തു ജീവനൊടുക്കിയതും മരണക്കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട്‌ വരണമെന്നും ആവശ്യപ്പെട്ടു.

വാർത്താക്കുറിപ്പിൽ നിന്ന്

അനന്തുവിൻ്റെ അസ്വാഭാവിക മരണം അത്യന്തം വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണ്. വര്‍ഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. അച്ഛന്‍ അജി മരണം വരെ സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു.

അനന്തുഅജിയുടെ അസ്വാഭാവിക മരണത്തെപ്പറ്റി സമഗ്ര അന്വേഷണം വേണം. അനന്തുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലും മറ്റുസോഷ്യല്‍ മീഡിയ പ്ലാറ്റ്‌മോഫുകളിലും വന്ന കുറിപ്പിനിടയായ സാഹചര്യത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണം വേണം. അനന്തുവിന്റെ ആത്മഹത്യയും ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട്‌വരണം ഇക്കാര്യം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.