Leading News Portal in Kerala

‘ഇ ഡി സമൻസ് കിട്ടിയിട്ടില്ല; മക്കൾ ദുഷ്പേര് ഉണ്ടാക്കിയിട്ടില്ല’: മുഖ്യമന്ത്രി പിണറായി വിജയൻ | Kerala CM Pinarayi vijayan responds to ED summons | Kerala


Last Updated:

അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ഭരണത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

News18
News18

തിരുവനന്തപുരം: മകൻ വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ് താൻ നടത്തുന്നതെന്നും ഇ ഡി മകന് അയച്ച സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്നും പിണറായി വിജയൻ ആവർത്തിച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ഭരണത്തിൽ അനുവദിക്കില്ല. അതിനാലാണ് ഉന്നതതല അഴിമതി അവസാനിപ്പിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.