മുഖ്യമന്ത്രിയുടെ ജിസിസി സന്ദർശനം പ്രവാസി മലയാളികളുടെ പ്രശ്‌നപരിഹാരത്തിനു വേണ്ടിയായിരിക്കണം: മുസ്ലിം ലീഗ്|cm pinarayi vijayan gcc visit should be for resolving the problems expatriate says k zainul abideen | Kerala
Last Updated:
പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാനോ അവരുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കാനോ നിലവിലെ കേരള സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഗൾഫ് സഹകരണ കൗൺസിൽ സന്ദർശനം പ്രവാസി മലയാളികളുടെ യഥാർഥ പ്രശ്‌നങ്ങൾ ഗൗരവത്തോടെ പരിഗണിക്കാനും പരിഹാരം കാണാനും വേണ്ടിയായിരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാനോ അവരുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കാനോ നിലവിലെ കേരള സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹത്തിന്റെ തൊഴിൽ സുരക്ഷാ പ്രശ്‌നങ്ങൾ, പെൻഷൻ പദ്ധതികളിലെ അപാകതകൾ, പ്രവാസി വോട്ടവകാശം നടപ്പിലാക്കൽ, എയർ ടിക്കറ്റ് നിരക്കുകളുടെ അനിയന്ത്രിത വർധന നിയന്ത്രിക്കൽ, സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, നാട്ടിലേക്കുള്ള പുനരധിവാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിൽ മുഖ്യമന്ത്രിയുടെ ഈ സന്ദർശനം വഴി ഉടൻ പരിഹാരം കാണണമെന്നും സൈനുൽ ആബിദീൻ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ച് പ്രവാസികൾക്ക് ആശ്വാസം നൽകാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 24, 2025 11:32 AM IST
മുഖ്യമന്ത്രിയുടെ ജിസിസി സന്ദർശനം പ്രവാസി മലയാളികളുടെ പ്രശ്‌നപരിഹാരത്തിനു വേണ്ടിയായിരിക്കണം: മുസ്ലിം ലീഗ്
