‘എന്റെ സമ്പാദ്യം മൂന്നു ലക്ഷത്തിൽ താഴെയാണ്’; പ്രതിപക്ഷ നേതാവിന്റെ സമ്പാദ്യവും വെളിപ്പെടുത്തണമെന്ന് പി എസ് പ്രശാന്ത് | PS Prashanth challenges Opposition Leader VD Satheesan to disclose assets | Kerala
Last Updated:
പ്രതിപക്ഷ നേതാവ് അറിയേണ്ടൊരു കാര്യം ഞാൻ ഇപ്പോൾ നിൽക്കുന്ന പാർട്ടി കോൺഗ്രസല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. താൻ അനധികൃതമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു ലക്ഷത്തിന് താഴെയാണ് തന്റെ വ്യക്തിഗത സമ്പാദ്യമെന്നും പ്രതിപക്ഷ നേതാവിന്റെ സമ്പാദ്യം എത്രയാണെന്ന് വെളിപ്പെടുത്താൻ സാധിക്കുമോയെന്നും പി എസ് പ്രശാന്ത് ചോദിച്ചു.
‘ഞാൻ സ്വർണ്ണ കള്ളനാണ് സ്വർണ കൊള്ളക്കാരനാണെന്നൊക്കെയാണ് പറയുന്നത്. എനിക്കെത്ര സ്വത്തുണ്ട്. എനിക്ക് എത്ര ബാങ്കിൽ അക്കൗണ്ടുണ്ട്. ഇതൊന്നും ആർക്കും അറിയില്ല. പത്തുരൂപ വിവരാവകാശം ചോദിച്ചാൽ, തീരാവുന്ന പ്രശ്നം മാത്രമാണുള്ളത്. ഇതുവരെ 1 സെന്റ് ഭൂമിപോലും വാങ്ങാൻ ഭാഗ്യമില്ലാത്തയാളാണ് ഞാൻ. പ്രതിപക്ഷ നേതാവ് അറിയേണ്ടൊരു കാര്യം ഞാൻ ഇപ്പോൾ നിൽക്കുന്ന പാർട്ടി കോൺഗ്രസല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് ഞാൻ നിൽക്കുന്നത്.
ധനലക്ഷ്മി ബാങ്കിൽ നിന്നും 45 ലക്ഷം രൂപ ലോണെടുത്താണ് വീട് വെയ്ക്കുന്നത്. 1900 സ്ക്വയർ ഫീറ്റ് വീടിനെയാണ് മണി മന്ദിരം മണി മാളികയെന്നൊക്കെ പറയുന്നത്. കള്ളനാണ്, കൊള്ളക്കാരനാണ് ചവിട്ടിപുറത്താക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാവിനോട് ഒരു കാര്യമാണ് ചോദിക്കാനുള്ളത്. എന്റെ വ്യക്തിഗത സമ്പാദ്യം മൂന്നു ലക്ഷത്തിന് താഴെയാണ്. പ്രതിപക്ഷ നേതാവിന്റെ സമ്പാദ്യവും വെളിപ്പെടുത്തട്ടെ… അപ്പോൾ മനസിലാകും ഞാനാണോ കോടീശ്വരൻ, പ്രതിപക്ഷ നേതാവാണോയെന്ന്.’- പി എസ് പ്രശാന്ത് പറയുന്നു.
Thiruvananthapuram,Kerala
October 25, 2025 3:59 PM IST
‘എന്റെ സമ്പാദ്യം മൂന്നു ലക്ഷത്തിൽ താഴെയാണ്’; പ്രതിപക്ഷ നേതാവിന്റെ സമ്പാദ്യവും വെളിപ്പെടുത്തണമെന്ന് പി എസ് പ്രശാന്ത്
