‘1998 മുതൽ ഇതുവരെയുള്ള എല്ലാം അന്വേഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അന്ത്യം വേണം’; പിഎസ് പ്രശാന്ത് Travancore Devaswom Board President PS Prasanth reacts to gold looting in Sabarimala | Kerala
Last Updated:
സത്യസന്ധവും സുതാര്യവുമായാണ് ബോർഡ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും പിഎസ് പ്രശാന്ത്
ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. 1998 മുതല്‍ ഇതുവരെയുള്ള ബോർഡി്റെ ഏത് കാര്യവും ഏത് ഉദ്യോഗസ്ഥരുടെ കാര്യവും അന്വേഷിക്കട്ടെയെന്നും ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്നും അദ്ദേഹം പ്രതികരിച്ചു. സത്യസന്ധവും സുതാര്യവുമായാണ് ബോർഡ് കാര്യങ്ങള്‍ തീരുമാനിച്ചത്. ബോര്‍ഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാന്‍ ഈ സര്‍ക്കാരോ ദേവസ്വം മന്ത്രിയോ ബോര്‍ഡോ കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്. കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. 2024 മുതല്‍ തിരുവാഭരണം കമ്മിഷണർക്ക് തങ്ങള്‍ കൊടുത്ത ഉത്തരവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അയച്ചുതരാം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും സമാന്തര അന്വേഷണവും വാര്‍ത്തയും കൊടുത്ത് ഭക്തരെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Pathanamthitta,Kerala
October 12, 2025 7:21 PM IST
‘1998 മുതൽ ഇതുവരെയുള്ള എല്ലാം അന്വേഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അന്ത്യം വേണം’; പിഎസ് പ്രശാന്ത്
