Leading News Portal in Kerala

കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി| Kaloor Stadium Renovation Sponsor Selection Was Transparent Says Sports Minister V Abdurahiman | Kerala


Last Updated:

സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. വളരെ പെട്ടന്ന് തന്നെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതിയത്. അത് പൂര്‍ത്തിയായാല്‍ ഫിഫയുടെ അംഗീകാരം വാങ്ങി കളി നടത്താമെന്നും മന്ത്രി പറഞ്ഞു

മന്ത്രി വി അബ്ദുറഹിമാൻ
മന്ത്രി വി അബ്ദുറഹിമാൻ

പാലക്കാട്: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജിസിഡിഎ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതില്‍ അവ്യക്തമായിട്ടുള്ളത് ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അര്‍ജന്റീന ടീമിന്റെ ബന്ധപ്പെട്ട ടെക്‌നിക്കല്‍ ഓഫീസര്‍ വന്ന് പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. വളരെ പെട്ടന്ന് തന്നെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതിയത്. അത് പൂര്‍ത്തിയായാല്‍ ഫിഫയുടെ അംഗീകാരം വാങ്ങി കളി നടത്താമെന്നും മന്ത്രി പറഞ്ഞു.

മെസ്സി വരില്ലെന്ന അറിയിച്ചതോടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ട തുടർ നടപടി എന്തെന്ന ചോദ്യമാണ് ഉയരുന്നത്. സ്റ്റേഡിയം നവീകരണത്തിനായുള്ള മാസ്റ്റര്‍ പ്ലാനോ, കരാര്‍ വ്യവസ്ഥ എന്താണെന്നോ വ്യക്തതയില്ലെന്നാണ് ആക്ഷേപം ഉയർന്നത്. സ്റ്റേഡിയം നവീകരണ വിവാദത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി