കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക് | Teacher and two students were injured by stage collapsed during arts festival in kollam | Kerala
Last Updated:
പരവൂർ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടം നടന്നത്
പരവൂർ: കലോത്സവം നടക്കുന്നതിനിടെ വേദി തകർന്ന് വീണ് അധ്യാപിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പരവൂർ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടം നടന്നത്.
മത്സരങ്ങൾ ആരംഭിച്ച് അധികം വൈകാതെ തന്നെ കലോത്സവത്തിനായി കെട്ടിയ താത്കാലിക പന്തൽ ശക്തമായ കാറ്റിലും മഴയിലും തകരുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്മിയെ ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് രണ്ട് വിദ്യാർഥികൾ ചികിത്സ തേടി.
October 28, 2025 4:16 PM IST
