Leading News Portal in Kerala

ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു ASHA workers day-night strike in front of the Secretariat ends | Kerala


Last Updated:

ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി

ആശാ വർക്കർമാർ
ആശാ വർക്കർമാർ

ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു. 265 ദിവസത്തെ രാപ്പകൽ സമരമാണ് നാളെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി പറഞ്ഞു.ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വാദം തെറ്റെന്ന് തെളിഞ്ഞെന്നും സമരസമിതി. എന്നാഓണറേറിയം 21000 ആക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് തീരുമാനം. ജില്ലാതലങ്ങളിലാകും ഇനി സമരം തുടരുക എന്നും സമരസമിതി വ്യക്തമാക്കി.