Leading News Portal in Kerala

പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ വയോധികൻ മരിച്ചു Elderly man dies in Kannur after fruit gets stuck in throat | Kerala


Last Updated:

ഞായറാഴ്ച വൈകിട്ട് വീട്ടിൽ വച്ച് പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു

News18
News18

കണ്ണൂർ: പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂർ  ചക്കരക്കലിൽ വയോധികൻ മരിച്ചു. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.30 ഓടെ വീട്ടിൽ വച്ച് പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.ശ്വാസതടസ്സം അനുഭപ്പെട്ടതിനെത്തുടർന്ന് ശ്രീജിത്തിനെ  ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: പരേതയായ ബിന്ദു. മക്കൾ: ശ്രീരാഗ്, ജിതിൻജിത്ത്.