Leading News Portal in Kerala

കുടുംബവഴക്കിൽ കിണറ്റിൽ ചാടിയ സഹോദരിയെ രക്ഷിക്കാൻ സഹോദരൻ പിന്നാലെ ചാടി; യുവതി മരിച്ചു|women died after jumping into well due to family dispute in neyyattinkara | Kerala


Last Updated:

സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

News18
News18

നെയ്യാറ്റിൻകര: കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. സഹോദരിയെ രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) യാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഭുവനേന്ദ്രൻ (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ച് കിടക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ഇതിനുകാരണമെന്ന് പോലീസ് അറിയിച്ചു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പോലീസ് വ്യക്തമാക്കി. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. കിണറിന് ആഴം കൂടുതലായതിനാൽ കരയിൽ നിന്ന് നോക്കിയാൽ വെള്ളം കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു.

ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ആർ. ദിനേശും എസ്.യു. അരുണും ചേർന്ന് കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാനത്തെ വളയത്തിൽ പിടിച്ച് കിടക്കുകയായിരുന്ന ഭുവനേന്ദ്രയെ കണ്ടെത്തി രക്ഷിച്ചത്. തുടർന്ന്, രണ്ടാമതും കിണറ്റിലിറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്‌ഖ്, ബർണാഷാ ഷെയ്‌ഖ് എന്നിവരാണ് മക്കൾ.