ന്യൂസ് 18 കേരള അസോസിയേറ്റ് എഡിറ്റർ രഞ്ജിത് രാമചന്ദ്രൻ്റെ അമ്മ അന്തരിച്ചു | Associate Editor of News18 Kerala Ranjith Ramachandran’s mother passes away | Kerala
Last Updated:
സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും
തിരുവനന്തപുരം: ന്യൂസ് 18- കേരള അസോസിയേറ്റ് എഡിറ്റർ രഞ്ജിത് രാമചന്ദ്രൻ്റെ അമ്മ അന്തരിച്ചു. 78 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
മാവേലിക്കര ചെട്ടിക്കുളങ്ങര പയറ്റയത്തു തയ്യിൽ വീട്ടിൽ ചന്ദ്രികാമ്മ ചെന്നിത്തല മഹാത്മ സ്കൂൾ അധ്യാപിക ആയിരുന്നു. സംസ്കാരം നാളെ വീട്ടുവളപ്പിൽ. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന പരേതനായ രാമചന്ദ്രൻ നായരാണ് ഭർത്താവ്.
മക്കൾ: രഞ്ജിത് രാമചന്ദ്രൻ (അസോസിയേറ്റ് എഡിറ്റർ, ന്യൂസ് 18 കേരളം ) സി ആർ രശ്മി ( ആത്മ ഡപ്യൂട്ടി ഡയറക്ടർ, ആലപ്പുഴ) , രഞ്ജി സി ആർ.
Thiruvananthapuram,Kerala
November 04, 2025 8:43 PM IST
