‘വേടന് പോലും!’ മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ | Vedan says Minister Saji Cherian’s words are tantamount to insulting him | Kerala
Last Updated:
വ്യക്തിജീവിതത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് വേടന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ. ഇതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും വേടന് അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവാര്‍ഡ് ലഭിച്ചതിനെ വലിയ അംഗീകാരമായി കാണുന്നതായും, അത് രാഷ്ട്രീയ പിന്തുണയുടെ ഫലമല്ലെന്നും വേടന് വ്യക്തമാക്കി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ തന്റെ ജോലിയെ ബാധിച്ചുവെന്നും, വ്യക്തിജീവിതത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്നും വേടന് കൂട്ടിച്ചേര്‍ത്തു. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന് പറഞ്ഞു.
‘വേടന് പോലും’ എന്ന പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി സജി ചെറിയാന് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. “പോലും” എന്ന വാക്ക് വളച്ചൊടിക്കരുതെന്നും, വേടന്റെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ഗാനരചയിതാവല്ലാത്ത വേടന്ക്ക് അവാര്‍ഡ് ലഭിച്ചതിനാലാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് ലഭിച്ചത്. ലൈംഗികപീഡനക്കേസുകള്‍ നേരിടുന്നയാളിന് സംസ്ഥാന പുരസ്കാരം നല്‍കിയത് ഉചിതമല്ലെന്ന വിമര്‍ശനങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നു.
Thiruvananthapuram,Kerala
November 05, 2025 4:18 PM IST
‘വേടന് പോലും!’ മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
