ശബരിമലയിലെ സ്വർണ്ണക്കൊള്ള: രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമെന്ന് സംശയമെന്ന് ഹൈക്കോടതി | Gold theft at Sabarimala is suspected to be part of international idol smuggling | Kerala
Last Updated:
കുപ്രസിദ്ധനായ രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി ഈ നീക്കത്തിന് സാമ്യമുണ്ടെന്ന് കോടതി
എറണാകുളം: ശബരിമലയിലെ സ്വർണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമെന്ന് സംശയം. കേസിൽ ഹൈക്കോടതിയാണ് കടുത്ത സംശയം പ്രകടിപ്പിച്ചത്.
ശബരിമലയിലെ സ്വർണ്ണപ്പാളി ഉൾപ്പടെയുള്ളവയുടെ പകർപ്പെടുത്തത് രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമായുള്ള കള്ളക്കടത്തുകാരുടെ പദ്ധതിയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ഇതിന്റെ പകർപ്പ് നിർമ്മിച്ച് രാജ്യാന്തര മാർക്കറ്റിൽ എത്തിച്ച് വൻ വിലയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. സമഗ്രമായി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു സ്വർണ്ണപ്പാളികളുടെ പകർപ്പുകൾ എടുത്തത്. കുപ്രസിദ്ധനായ രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി ഈ നീക്കത്തിന് സാമ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ രണ്ടാം ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയടക്കമുള്ളവയുടെ സ്വർണപ്പാളിയുടെ പകർപ്പ് എടുക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു.
Ernakulam,Kerala
November 05, 2025 9:55 PM IST
