Leading News Portal in Kerala

ടാക്‌സ് മറ്റ് സംസ്ഥാനങ്ങള്‍ക്ക്, സർവീസ് കേരളത്തിൽ; ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടിയുമായി എംവിഡി MVD takes action against tourist buses registered in other states and operating services to Kerala | Kerala


Last Updated:

നിയമലംഘനം നടത്തിയ 9  ടൂറിസ്റ്റ് ബസുകളാണ് കസ്റ്റഡിയിലെടുത്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കിലും സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍  റോഡ് നികുതി അടയ്ക്കണമെന്ന് നിയമമുണ്ട്. ഈ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ബസുകളാണ് പിടിച്ചെടുത്ത് പിഴ ചുമത്തിയത്. അരക്കോടിയോളം രൂപ പിഴ ഈടാക്കും. പിടിച്ചെടുത്ത ബസുകൾ കളക്ട്രേറ്റ് വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമലംഘനം നടത്തിയ 9  ടൂറിസ്റ്റ് ബസുകളാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ കൊച്ചി നഗരം, വൈറ്റില ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മറ്റ് നിയമലംഘനങ്ങൾ നടത്തിയ 25 ടൂറിസ്റ്റ് ബസകൾക്കെതിരെയും പിഴ ചുമത്തി.

സർവീസ് നടത്തുന്ന സംസ്ഥാനത്ത് മം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ബസുകള്‍ ടാക്‌സ് അടയ്ക്കേണ്ടത്.നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരം പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

അമിതവേഗം, എയര്‍ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ ഗതാഗത നിയമങ്ങൾ ലംഘിച്ച മറ്റ് വാഹനങ്ങൾക്കെതിരെയും പിഴയക്കമുള്ള നടപടികൾ സ്വീകരിച്ചു.