Leading News Portal in Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുൻ ഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥികൾ Kerala local body election 67 BJP candidates including former DGP Sreelekha for Thiruvananthapuram Corporation | Kerala


Last Updated:

ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥിക. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്.  മുഡിജിപി ആര്ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിമത്സരിക്കും. പാളയത്ത് മുകായിക താരവും സ്പോര്‍ട്സ് കൗണ്‍സിസെക്രട്ടറിയുമായ പദ്മിനി തോമസും കൊടുങ്ങാനൂരി വിവി രാജേഷും സ്ഥാനാർത്ഥിയാകും.

തമ്പാനൂരിമുകോൺഗ്രസ് നേതാവ് തമ്പാനൂസതീഷും പുന്നയ്ക്കാ മുകളിമുകോൺഗ്രസ് നേതാവ് മഹേശ്വരനായരും നേമത്ത് എം ആർ ഗോപനും മത്സിക്കും.തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി എന്നവരും സ്ഥാനാർത്ഥിയാകും. പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.

ഭരിക്കാൻ ഒരു അവസരമാണ് ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു