Leading News Portal in Kerala

ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ NDA സ്ഥാനാർത്ഥി| Palluruthy St Ritas School PTA President Joshi Kaithavalappil Involved in Hijab Row Announced as NDA Candidate | Kerala


Last Updated:

കൊച്ചി കോർപറേഷനില്‍ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാര്‍ത്ഥിയാവുക

ജോഷി കൈതവളപ്പില്‍
ജോഷി കൈതവളപ്പില്‍

കോച്ചി: ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. കൊച്ചി കോർപറേഷനില്‍ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാര്‍ത്ഥിയാവുക. എൻഡിഎ ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ജോഷി.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയത് വിലക്കിയതിനെ തുടർന്നാണ് വിവാദമായത്. പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ഹിജാബ് വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകൾ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ NDA സ്ഥാനാർത്ഥി