ആലപ്പുഴയിൽ പിക്കപ്പ് വാനിന് മുകളിൽ ഗർഡർ വീണ് ഡ്രൈവർ മരിച്ചു | pickup van driver died in Alappuzha after a girder collapsed onto his vehicle | Kerala
Last Updated:
പിക്കപ്പ് വാനിന്റെ സ്ഥിരം ഡ്രൈവർ ഇല്ലാതിരുന്നതിനെ തുടർന്ന് വിളിച്ചപ്പോൾ വാഹനം ഓടിക്കാനെത്തിയ യുവാവാണ് മരിച്ചത്
ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ മേഖലയിൽ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് വാൻ ഡ്രൈവർ മരിച്ചു.
ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ചന്തിരൂരിലാണ് അപകടം ഉണ്ടായത്. മുട്ടയുമായി വരികയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് രണ്ട് ഗർഡറുകൾ പതിച്ചത്.
ഇതിൽ ഒന്ന് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായുമാണ് വീണത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗർഡറിനടിയിൽപ്പെട്ട പിക്കപ്പ് വാനിൽ നിന്ന് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തു. തമിഴ്നാട്ടിൽ നിന്ന് മുട്ട കയറ്റി എറണാകുളത്ത് ലോഡിറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
രാജേഷ് വാഹനത്തിന്റെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. സ്ഥിരം ഡ്രൈവർ ഇല്ലാതിരുന്നതിനെ തുടർന്ന് വിളിച്ചപ്പോൾ വാഹനം ഓടിക്കാൻ എത്തുകയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Alappuzha,Kerala
November 13, 2025 6:58 AM IST
