കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് മത്സരിക്കാൻ ആദ്യമായി ഒരു സീറ്റ് Muslim League gets first seat to contest in Kottayam District Panchayat | Kerala
Last Updated:
യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം
കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് മത്സരിക്കാൻ ആദ്യമായി ഒരു സീറ്റ് നൽകാൻ തീരുമാനം.യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. ഏത് സീറ്റിലാണ് ലീഗ് മത്സരിക്കുന്നതെന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.
ആദ്യമായിട്ടാണ് ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നൽകുന്നത്.സീറ്റിനായി മുസ്ലീം ലീഗ് നേരത്തെ സമ്മർദം ശക്തമാക്കിയിരുന്നു.ആകെ 23 സീറ്റുകളുള്ള കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് – 14 , കേരളാ കോൺ ജോസഫ് – 8 , മുസ്ലീം ലീഗ് – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം പൂർത്തിയായത്.
summary: Muslim League gets first seat to contest in Kottayam District Panchayat
Kottayam,Kottayam,Kerala
November 14, 2025 9:37 PM IST
