സംസ്ഥാന സിബിഎസ്ഇ കലോത്സവം; മലബാർ സഹോദയ്ക്ക് കിരീടം State CBSE youth festival Malabar Sahodaya wins the title Kozhikode Silver Hills Public School Champions among schools | Kerala
Last Updated:
കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂൾ ആണ് സ്കൂളുകളിൽ ചാമ്പ്യനായത്
കോട്ടയം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ മലബാർ സഹോദയയും കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂളും ചാമ്പ്യന്മാർ. വിവിധ ഇനങ്ങളിലായി 1635 പോയിന്റുമായാണ് മലബാർ സഹോദയ ഒന്നാം സ്ഥാനത്ത് എത്തിയത്. ആദ്യം മുതൽ കടുത്ത പോരാട്ടം നടത്തി 1612 പോയിൻ്റ് നേടിയ തൃശൂർ സഹോദയയെ പിന്നിലാക്കിയാണ് മലബാർ വിജയം നേടിയത്. 1563 പോയിന്റ് നേടിയ തൃശൂർ സെൻട്രൽ സഹോദയ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 1554 പോയിൻ്റുമായി കൊച്ചി സഹോദയ നാലാം സ്ഥാനത്തും , 1538 പോയിൻ്റുമായി കൊച്ചി മെട്രോ സഹോദയ അഞ്ചാം സ്ഥാനത്തും എത്തി.
540 പോയിൻ്റോടെ ആണ് മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂൾ ആണ് സ്കൂളുകളിൽ ചാമ്പ്യനായത്. ആക്കുളം എം ജി എം സെൻട്രൽ പബ്ളിക്ക് സ്കൂൾ 533 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും , 515 പോയിൻ്റുമായി വടക്കേവിള ശ്രീനാരായണ പബ്ളിക്ക് സ്കൂൾ മൂന്നാമതും , 482 പോയിൻ്റുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ളിക്ക് സ്കൂൾ നാലാമതും , 450 പോയിൻ്റുമായി കോഴിക്കോട് മെമ്മിക്കൽ കോളജ് ദേവഗിരി സി എം ഐ പബ്ളിക്ക് സ്കൂൾ അഞ്ചാം സ്ഥാനത്തും എത്തി.
നാല് ദിവസമായി മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പതിനായിരത്തിലേറെ കുട്ടികളാണ് പങ്കെടുത്തത്. 37 ഓളം വേദികളിലായി കുട്ടികൾ നിറഞ്ഞ് നിന്ന മത്സരത്തിൽ മികച്ച സംഘാടനവും മികവ് നേടി. മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂൾ ക്യാമ്പസിലെ പ്രധാന വേദിയിലാണ് പ്രധാന മത്സരങ്ങൾ എല്ലാം അരങ്ങേറിയത്.
Kottayam,Kerala
November 15, 2025 10:04 PM IST
