Leading News Portal in Kerala

ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം: വെള്ളാപ്പള്ളി നടേശൻ Sabarimala gold plate issue is just a political weapon of the opposition says sndp general secretary Vellappally Natesan | Kerala


Last Updated:

വിഷയം തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ

News18
News18

ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്നും അത് തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമാണെന്നുള്ളത് ജനം തിരിച്ചറിഞ്ഞെന്നും  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വര്‍ണം കട്ടവര്‍ ഓരോരുത്തകായി ജയിലിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എന്‍ഡിപി യോഗം ചാരമംഗലം കുമാരപുരം  ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മൂന്ന് മുന്നണികളും ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നല്‍കിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു