പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന് Former AISF state joint secretary Nimisha Raju who filed a complaint against PM Arsho contesting in the Paravur block of Ernakulam | Kerala
Last Updated:
നിലവിൽ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ് നിമിഷ
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരിക്കും. കെടാമംഗലം ഡിവിഷനിലായിരിക്കും മത്സരിക്കുക.
ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നിലവിൽ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ് നിമിഷ.
എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആർഷോ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്ന് പരാതി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ഇതേവിഷയത്തിൽ എഐഎസ്എഫ് മുൻ നേതാവായ സഹദ് ആർഷോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Ernakulam,Kerala
November 16, 2025 10:21 PM IST
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
