Leading News Portal in Kerala

ശബരിമല മണ്ഡലകാലം പിറന്നു ; കാനനവാസനെ കാണാൻ കാനനപാതകൾ ഇന്നു തുറക്കും Sabarimala Mandala season begins Forest paths to open today | Kerala


Last Updated:

ആദ്യ ദിവസം തന്നെ ഭക്തരുടെ നീണ്ട നിരയാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്

News18
News18

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി. ആദ്യ ദിവസം തന്നെ ഭക്തരുടെ നീണ്ട നിരയാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. തീർത്ഥാടകർക്കായി സന്നിധാനത്തേക്കുള്ള കാനന പാതകൾ ഇന്ന് തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും കരിമല പാതയിൽ അഴുക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നുവരെയുമാണ് കടത്തി വിടുന്നത്.

ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പടെയുള്ള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുള്ള യാത്ര അംഗീകരിക്കാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ശബരിമലയിലെ മണ്ഡലകാല പൂജകൾക്ക് തുടക്കമായത്.നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നട തുറന്ന് മണിക്കൂറുകൾക്കകം  നിറഞ്ഞു. മണിക്കൂറുകളോളമാണ് ഭക്തര്‍ വരിനില്‍ക്കുന്നത്.