സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു upset over being denied seat in local body election Congress booth president tried to end his life in Alappuzha | Kerala
Last Updated:
വീട്ടുകാരുടെ സമയോചിത ഇടപെടലാണ് കോൺഗ്രസ് പ്രവർത്തകനെ ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്നും രക്ഷപെടുത്തിയത്
സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില് സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് വല്ലത്തിനെ ഫോണിൽ വിളിച്ച് ഇത് അവസാനത്തെ വിളിയാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഫോൺ സ്വിച്ച്ഓഫ് ആക്കി. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം വാർഡ് പ്രസിഡന്റിനെ അറിയിക്കുകയുമായിരുന്നു.
വാർഡ് പ്രസിഡന്റ് വീട്ടിലെത്തിയപ്പോഴേക്കും വീട്ടുകാരാർ സമയോചിതമായി ഇടപെട്ട് ജയപ്രദീപിനെ ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപെടുത്തിയിരുന്നു. വാർഡ് കമ്മിറ്റിയിൽ സ്ഥാനാർഥിയായി ജയപ്രദീപിന്റെ പേര് മാത്രമായിരുന്നു വന്നിരുന്നത്. ഇതോടെ പോസ്റ്ററും ഫ്ളക്സും അടിച്ച് ജയപ്രദീപ് പ്രചരണവും ആരംഭിച്ചിരുന്നു. ഇതിനിടയിൽ യുഡിഎഫിനായി മറ്റൊരു സ്ഥാനാർഥി പോസ്റ്റർ അടിച്ച് പ്രചരണം ആരംഭിച്ചതോടെ ജയപ്രദീപ് മാനസികമായി തകരുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Alappuzha,Kerala
November 17, 2025 3:43 PM IST
