ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജ് ആശുപത്രിയിലെ സീലിങ് അടർന്നു വീണ് രോഗിക്ക് പരിക്ക് | Ceiling collapse at alappuzha dental college injures patient | Kerala
Last Updated:
അപകടത്തെ തുടർന്ന് രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: ഗവൺമെന്റ് ഡെന്റൽ കോളജ് ആശുപത്രിയിലെ എക്സ്റേ മുറിയുടെ വാതിലിന് സമീപം സീലിങ് അടർന്നു വീണ് ഒരു രോഗിക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏകദേശം 11.30-നാണ് അപകടമുണ്ടായത്.
ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് സ്വദേശിനിയായ ഹരിതയ്ക്ക് (29) ആണ് പരുക്കേറ്റത്. അപകടസമയത്ത് അവിടെ നിൽക്കുകയായിരുന്ന ഹരിതയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Alappuzha,Kerala
November 17, 2025 3:33 PM IST
