കാൽ നൂറ്റാണ്ടായി വിജയിക്കുന്ന സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. അംഗം സ്വതന്ത്രയായി മത്സരിക്കും | BJP denies seat to veteran party representative in Kollam Thrikkovilvattam | Kerala
Last Updated:
പേരയം വാർഡ് പ്രതിനിധിയായ വസന്ത 2000 മുതൽ 2025 വരെ താമരചിഹ്നത്തിൽ ബിജെപിയെ പ്രതിനിധീകരിച്ച വ്യക്തിയാണ്
കാൽ നൂറ്റാണ്ടായി ബി.ജെ.പി. (BJP) ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു വന്ന അംഗം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വസന്ത ബാലചന്ദ്രനാണ് (Vasantha Balachandran) മത്സരിക്കാൻ പാർട്ടി വിട്ടത്. പേരയം വാർഡ് പ്രതിനിധിയായ വസന്ത 2000 മുതൽ 2025 വരെ താമരചിഹ്നത്തിൽ ബിജെപിയെ പ്രതിനിധീകരിച്ച വ്യക്തിയാണ്.
പാർട്ടിയുടെ കീഴ്ഘടകമാണ് തന്നെ അവഗണിച്ചതെന്നും, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികളിൽ നിന്നും ക്ഷണമുണ്ടെങ്കിലും, അങ്ങോട്ട് പോകാനില്ല എന്നും 57കാരിയായ വസന്ത വ്യക്തമാക്കി.
സിപിഎമ്മിൽ നിന്നും രണ്ടു ദിവസം മുൻപ് വന്ന ഭാസ്കരൻ ഉണ്ണി പാർട്ടി ചിഹ്നവുമായി സ്ഥാനാർത്ഥിയായി. കാലാകാലങ്ങളായി ബി.ജെ.പിക്ക് വേണ്ടി നിൽക്കുന്ന അംഗത്തെ ഉൾക്കൊള്ളാൻ കഴിയാതെ, രണ്ടു ദിവസം മുൻപ് വന്നയൊരാളെ സ്ഥാനാർത്ഥിത്വം കൊടുത്ത് മാലയിട്ടു സ്വീകരിക്കുന്നതാണോ പാർട്ടി എന്നും തന്നോട് പറയാതെ നേതൃത്വം എന്നെ അവഗണിച്ചതിനാൽ വർഷങ്ങളായി കഷ്‌ടപ്പെട്ട വാർഡിൽ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷൻ നൽകിയെന്ന് വസന്ത മാധ്യമങ്ങളോട് പറഞ്ഞു.
Summary: A member who has been contesting and winning on the BJP symbol for a quarter of a century will contest as an independent candidate in protest against being denied a seat. Vasantha Balachandran of Thrikkovilvattom Grama Panchayat in Kollam district has left the party to contest. Vasantha, a representative of Perayam ward, is a person who represented the BJP on the lotus symbol from 2000 to 2025. Vasantha, 57, stated that she was ignored by the party’s lower echelons, and that despite invitations from the Communist and Congress parties, she has no choice but to go there
Thiruvananthapuram,Kerala
November 18, 2025 10:48 AM IST
കാൽ നൂറ്റാണ്ടായി വിജയിക്കുന്ന സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. അംഗം സ്വതന്ത്രയായി മത്സരിക്കും
