ഇടുക്കിയിലെ ഗ്രാമപഞ്ചായത്തിൽ സഹോദരങ്ങൾ രണ്ടു മുന്നണികളിലായി ഏറ്റുമുട്ടുന്നു|siblings face off in heated local poll contest in idukki | Kerala
Last Updated:
വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ഇരുവരും
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് രംഗത്തെ ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുകയാണ് കൊക്കയാർ പഞ്ചായത്തിലെ 10-ാം വാർഡായ നാരകം പുഴ. ഇവിടെ ഒരേ വാർഡിൽ യുഡിഎഫ് (UDF) സ്ഥാനാർഥിയായി സഹോദരൻ അയൂബ് കൊട്ടംപ്ലാക്കൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ എൽഡിഎഫ് (LDF) സ്ഥാനാർഥിയായി രംഗത്തുള്ളത് ഏക സഹോദരി അൽസലന സക്കീർ ആണ്.
വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ഇരുവരും. ഇവർ തമ്മിലുള്ള മത്സരമാണ് വാർഡിലെ തിരഞ്ഞെടുപ്പ് ചിത്രം ആകർഷകമാക്കുന്നത്. നിലവിൽ സി പി എമ്മിന്റെ പഞ്ചായത്തംഗമാണ് അൽസലന സക്കീർ. പൊതുരംഗത്തെ പ്രവർത്തന പരിചയം ഇരുവർക്കും മുതൽക്കൂട്ടാണ്.
രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സഹോദരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വാർഡിലെ വോട്ടർമാർക്ക് മുന്നിൽ വ്യക്തിപരമായ ബന്ധത്തിനപ്പുറം രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകേണ്ട സാഹചര്യം ഒരുങ്ങുകയാണ്. ഇത് രാഷ്ട്രീയത്തിലെ അപൂർവ കാഴ്ചയായി മാറുകയാണ്.
November 18, 2025 10:37 AM IST
