പതിനഞ്ചുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചതിന് തിരുവനന്തപുരത്ത് മാതാവിനും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി | UAPA invoked against mother and stepfather in Thiruvananthapuram for instigating a sixteen-year-old to join ISIS | Kerala
Last Updated:
തീവ്രമത നിഷ്ഠകൾ പാലിക്കാനുള്ള ഇയാളുടെ പ്രവർത്തിയിൽ തന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നും കുട്ടി പറയുന്നു
ഭീകര സംഘടനയായ ISISൽ ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ചതിന് മാതാവിനും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ യു.കെയിൽ താമസിച്ചു വരികയായിരുന്നു.
പന്തളം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ മതപരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചത്. പിന്നീട് ഇവരുടെ സുഹൃത്തായ വെമ്പായം സ്വദേശിയായ അൻസാർ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു എന്നാണ് കേസ്. ഈ വ്യക്തി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തീവ്രമത നിഷ്ഠകൾ പാലിക്കാനുള്ള ഇയാളുടെ പ്രവർത്തിയിൽ തന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നും കുട്ടി പറയുന്നു.
തിരികെ യുവതിയും സുഹൃത്തും നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള അനാഥാലയത്തിലാക്കി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട അനാഥാലയ അധികൃതർ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.
ആറ്റിങ്ങൽ DYSP യുടെ നേതൃത്തിൽ UAPA ചുമത്തി.സംഭവത്തിൽ NIAയും വിവരം ശേഖരിക്കുന്നു.
Thiruvananthapuram,Kerala
November 18, 2025 2:11 PM IST
