Leading News Portal in Kerala

‘ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം, ഇസ്‌ലാമിൽ ഭീകരതയ്ക്ക് ഇടമില്ല’ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ|quran teaches peace there is no place for terrorism in Islam says kanthapuram a p aboobacker musliyar | Kerala


Last Updated:

ഭീകരതയ്ക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു

കാന്തപുരം അബൂബക്കർ മുസ്ലിയാർ (Photo: FB)
കാന്തപുരം അബൂബക്കർ മുസ്ലിയാർ (Photo: FB)

കോഴിക്കോട്: വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതയ്ക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ. മർകസ് ഖുർആൻ ഫെസ്റ്റിവൽ (എംക്യുഎഫ്) മൂന്നാമത് എഡിഷന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഡൽഹി സ്ഫോടനം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്രശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

സമാപനസംഗമത്തിൽ അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷനായി. ശൈഖ് മെഹ്ദി അബൂബക്കർ അൽ ഹാമിദ് മുഖ്യാതിഥിയായി. ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സമദ് സഖാഫി, ഉസ്മാൻ മുസ്‌ല്യാർ, യഹിയ നഈമി മൂന്നാക്കൽ, ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, സയ്യിദ് ഉവൈസ് സഖാഫി, ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു.