Leading News Portal in Kerala

നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് താരം | Actress Urmila Unni Joins BJP | Kerala


Last Updated:

ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക-സാംസ്കാരിക രംഗത്ത് കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്

News18
News18

കൊച്ചി: നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് നടി അം​ഗത്വം സ്വീകരിച്ചത്. ചടങ്ങിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. നൃത്തം, സീരിയൽ, സിനിമ എന്നീ മേഖലകളിൽ സജീവമായിരുന്ന ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക-സാംസ്കാരിക രംഗത്ത് കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്.

പാർട്ടി പ്രവേശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അവർ, താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് വെളിപ്പെടുത്തി. “മനസ്സുകൊണ്ട് ഞാൻ എപ്പോഴും ബിജെപിയായിരുന്നു, എന്നാൽ ഇതുവരെ സജീവമായി പ്രവർത്തിച്ചിരുന്നില്ല.” അവർ പറഞ്ഞു.

കേരള സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ഈ നിർണ്ണായക രാഷ്ട്രീയ പ്രവേശനം.