തൃശ്ശൂർ കോൺഗ്രസ് നേതാവ് ബിജെപിയിൽ; അനിൽ അക്കരയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ | Congress leader joins BJP in Thrissur | Kerala
Last Updated:
അനിൽ അക്കര പണം വാങ്ങിയാണ് അടാട്ട് പഞ്ചായത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് ആരോപണമുന്നയിച്ചാണ് ബിജെപിയിൽ ചേർന്നത്
തൃശ്ശൂർ: കോൺഗ്രസ് നേതാവും അടാട്ട് പഞ്ചായത്തിലെ സജീവ പ്രവർത്തകനുമായിരുന്ന ഹരീഷ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കരയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് രാജി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണനാണ് ഹരീഷ് ബിജെപിയിൽ ചേർന്ന കാര്യം അറിയിച്ചത്.
അനിൽ അക്കര പണം വാങ്ങിയാണ് അടാട്ട് പഞ്ചായത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് ആരോപണമുന്നയിച്ചാണ് ഹരീഷ് ബിജെപിയിൽ ചേർന്നത്. സിപിഎം- കോൺഗ്രസ് അന്തർധാര സജീവമാണ്. പതിനാലാം വാർഡിൽ ഡിസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച ശേഷം അനിൽ അക്കര സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. “അനിൽ അക്കര ഇടപെടുന്ന എല്ലാ വിഷയവും സെറ്റിൽമെന്റിന്റേതാണ്,” എന്നും നവംബർ 13-ന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുമെന്നും ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
അനിൽ അക്കര ഇനിമുതൽ ‘ബ്രൈബ് സെറ്റിൽമെന്റ് മാൻ’ എന്നറിയപ്പെടുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ സെറ്റിൽമെന്റ് രാഷ്ട്രീയത്തിൽ മനം മടുത്താണ് ഹരീഷ് ബിജെപിയിൽ ചേർന്നതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Thrissur,Kerala
November 18, 2025 7:20 PM IST
