ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ നിന്ന് മനുഷ്യന്റെ കാൽ കണ്ടെത്തി; പരിശോധന ആരംഭിച്ച് പൊലീസ് | human leg found on the Alappuzha Railway Statio tracks near platform | Kerala
Last Updated:
എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്
ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ പാളത്തിൽ നിന്നും മനുഷ്യന്റെ കാൽ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. അവയവഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുരുഷന്റെ കാല്‍ ആണെന്നും സംശയിക്കുന്നു.
Alappuzha,Kerala
November 18, 2025 3:11 PM IST
