Leading News Portal in Kerala

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു| Youth Congress State Secretary Akhil Omanakuttan Joins BJP | Kerala


Last Updated:

‘എന്നും എപ്പോഴും പാർട്ടിയാണ് വലുത്’ എന്ന് പോസ്റ്റിട്ട് മൂന്നാം ദിവസമാണ് അഖിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ‌ ചേർന്നത്

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍.  സ്ഥാനാർത്ഥി നിർ‌ണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് അഖിൽ പാർട്ടി വിട്ടത്.

‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’ എന്ന ടാഗ് ലൈനോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മൂന്ന് ദിവസത്തിനകമാണ് അഖിൽ പാർട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ‌ബിജെപിയില്‍ ചേരുന്നതിന് ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ അഖില്‍ ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്.

ഞായറാഴ്ചയാണ് ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’ എന്ന ടാഗ് ലൈനോടെ അഖില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർത്ഥി അനു എ എമ്മിനൊപ്പമുള്ള ഭവന സന്ദര്‍ശനത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കകമാണ് അഖില്‍ ബിജെപിയില്‍ ചേര്‍ന്നത്. കുന്നന്താനം സ്വദേശിയാണ് അഖില്‍. 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.

Summary: Youth Congress State Secretary Akhil Omanakuttan has joined the BJP. Akhil Omanakuttan was welcomed into the party by the BJP Pathanamthitta District President. Akhil has held several positions in the Youth Congress, including District Secretary.