ഇടുക്കിയിൽ പിന്നോട്ടെടുത്ത സ്കൂൾ ബസ് കയറി നാലു വയസുകാരി മരിച്ചു|4-year-old dies after run over by School bus in idukki | Kerala
Last Updated:
സ്കൂൾ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്
ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസിടിച്ച് പ്ലേ സ്കൂൾ വിദ്യാർഥിയായ നാലു വയസുകാരി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സൽ ക്ലാസിലേക്ക് കയറാനായി ബസിന് പിന്നിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഈ സമയം പിന്നാലെ വന്ന മറ്റൊരു സ്കൂൾ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇനായ ഫൈസലിൻ്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
November 19, 2025 12:42 PM IST
