വീട്ടില്‍നിന്ന് ജോലിക്കെന്ന് പറഞ്ഞിറങ്ങി; തിരുവനന്തപുരത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി Administrative Tribunal employee found dead in lodge in Thiruvananthapuram | Kerala
Last Updated:
കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ലോഡ്ജ് മുറിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രൈബ്യൂണല്‍ സെക്ഷന്‍ ഓഫീസര്‍ സുനില്‍കുമാറിനെയാണ് പാലോടുള്ള ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച (നവംബർ 19) ജോലിക്കു പോകുകയാണെന്നു പറഞ്ഞാണ് സുനില്‍കുമാര്‍ പേരൂര്‍ക്കടയിലെ വീട്ടില്‍നിന്ന് പോയത്. ഇയാളെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. സുനില്കുമാറിനായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ലോഡ്ജ് മുറിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്ന് പോയ ബുധനാഴ്ച തന്നെ സുനിൽകുമാർ പാലോടുള്ള ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുറിയില്‍നിന്ന് ആരും പുറത്തേക്കു വരാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി നോക്കിയപ്പോഴാണ് സുനില്‍കുമാറിനെ ടോയ്ലറ്റിൽ കൈഞരമ്പ് മുറിച്ച നിലയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
Thiruvananthapuram,Kerala
November 21, 2025 4:53 PM IST
വീട്ടില്‍നിന്ന് ജോലിക്കെന്ന് പറഞ്ഞിറങ്ങി; തിരുവനന്തപുരത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
