റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി Robin Bus owner Girish to contest local body elections | Kerala
Last Updated:
സ്വതന്ത്ര സ്ഥാനാർഥിയായാണ് റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് ജനവിധി തേടുന്നത്
പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാറിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങുന്നു. കോട്ടയം മേലുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് ജനവിധി തേടുന്നത്.
ഒരു പഞ്ചായത്ത് മെമ്പർ എങ്ങനെയായിരിക്കണമെന്നത് താൻ കാണിച്ചു തരാമെന്ന് റോബിൻ ഗിരീഷ് പറഞ്ഞു. ഈ നാട്ടുകാർക്ക് തന്നെ അറിയാമെന്നും അവർക്ക് വേണ്ടി തനിക്ക് എന്ത് ചെയ്യാനാകും എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. “സർക്കാർ കാണിച്ച വൃത്തികേടുകൾ ഞാൻ തുറന്നുകാണിച്ചു. എല്ലാ രീതിയിലും സർക്കാർ എന്നെ പൂട്ടി.എങ്കിലും എന്റെ നിലപാട് ഞാൻ എല്ലാവരെയും അറിയിച്ചു. അങ്ങനെതന്നെയാണ് ഒരു പഞ്ചായത്ത് മെമ്പർ എങ്ങനെയാകാണം എന്ന് കാണിച്ചുകൊടുക്കാൻ പോകുന്നതും” ഗിരീഷ് പറഞ്ഞു.ഇത് 1925 അല്ല 2025 ആണെന്നും അപ്പോൾ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിലായിരിക്കില്ല പ്രചരണമെന്നും പോസ്റ്ററുകളും ഫ്ലക്സും ഒഴിവാക്കിയായിരിക്കും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എംവിഡി തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എംവിഡി റോബിൻ ബസിന് നിരവധി തവണ പിഴയിട്ടത്. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ അനുസരിച്ച് സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് നിയമ പോരാട്ടം നടത്തിയെങ്കിലും ഗിരീഷിന് കോടതിയിൽ തിരിച്ചടി നേരിടുകയായിരുന്നു.
Kottayam,Kerala
November 21, 2025 9:51 PM IST
