കൈവെട്ടുകേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; കൈവെട്ടിയ പ്രതിയെ ഒളിവിലിരിക്കാൻ സഹായിച്ചത് പോപ്പുലർ ഫ്രണ്ട് | Further NIA investigation ordered in the Professor T.J. Joseph hand-chopping case | Kerala
Last Updated:
ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് എൻഐഎ
എറണാകുളം: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തീരുമാനിച്ചു. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സഹായിച്ചതായി സവാദ് മൊഴി നൽകിയതിനെ തുടർന്നാണ് എൻ.ഐ.എയുടെ ഈ സുപ്രധാന നീക്കം.
ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് 2010-ലാണ് പ്രൊഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിനുശേഷം 14 വർഷത്തോളം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024-ലാണ് എൻഐഎ പിടികൂടുന്നത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലുമായി ഒളിവിൽ കഴിയാൻ തനിക്ക് സഹായം ലഭിച്ചെന്നാണ് സവാദ് എൻഐഎക്ക് മൊഴി നൽകിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
എങ്കിലും, സവാദിന്റെ വിചാരണ മനഃപൂർവം വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ശ്രമമാണിതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ശക്തമായ നിലപാടെടുത്തു.
അതേസമയം, ഈ കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് എൻഐഎ അറിയിച്ചു.
Ernakulam,Kerala
November 23, 2025 12:32 PM IST
കൈവെട്ടുകേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; കൈവെട്ടിയ പ്രതിയെ ഒളിവിലിരിക്കാൻ സഹായിച്ചത് പോപ്പുലർ ഫ്രണ്ട്
