Leading News Portal in Kerala

പാലക്കാട് സിപിഎം പ്രവർത്തകൻ‌ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയിൽ| CPM worker Found dead in election committee office in palakkad | Kerala


Last Updated:

മരണകാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല

News18
News18

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകനെ തൂങ്ങി മരിച്ച നില‌യിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് ജീവനൊടുക്കിയത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തിരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് ജീവനൊടുക്കിയത്.

ഞായാറാഴ്ച രാവിലെ ചായകുടിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ശിവന്‍. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.