Leading News Portal in Kerala

‘സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുമ്പോൾ കേരളം പിഎംശ്രീ പദ്ധതി നിരസിച്ചത് മണ്ടത്തരം’: ശശി തരൂർ| Shashi tharoor criticises state government for PM Shri withdrawal | Kerala


Last Updated:

ആദർശ ശുദ്ധി തെളിയിക്കാനുള്ള ശ്രമമാണ് സർക്കാരിൻ്റേതെന്ന് ശശി തരൂർ പറഞ്ഞു

News18
News18

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ. ആദർശ ശുദ്ധി തെളിയിക്കാനുള്ള ശ്രമമാണ് സർക്കാരിൻ്റേതെന്നും കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെച്ചത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിൽ നടന്ന ‘കേരള ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ.

‘ഇത് നമ്മുടെ പണമാണ്, അത് സ്വീകരിക്കണം’ എന്ന് പറഞ്ഞ തരൂർ, പി.എം. ശ്രീ പദ്ധതിയുടെ പേരെടുത്തു പറയാതെയാണ് വിമർശനം ഉന്നയിച്ചത്.

സകലരംഗവും രാഷ്ട്രീയവത്കരണിച്ചതാണ് കേരളത്തിന്റെ പ്രശ്‌നം. നിക്ഷേപകർ ജീവനൊടുക്കുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹർത്താലുകൾ തടാനും നിയമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് തുടങ്ങാൻ കേരളത്തിൽ ശരാശരി 236 ദിവസം വേണം. സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തു കളയേണ്ടതാണെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ സാധ്യതയെ കുറിച്ച ചോദ്യത്തിന് ഇതായിരുന്നു മറുപടി.