Leading News Portal in Kerala

‘രമ്യാ ഹരിദാസിന്റെ അമ്മ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയാണ് സീറ്റ് വാങ്ങിയത്’; കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി| Ramya Haridas mother Secured Seat by Threatening to ends her life alleges Congress Rebel Candidate | Kerala


Last Updated:

പിന്മാറാൻ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പദം രമ്യാ ഹരിദാസ് വാഗ്ദാനം ചെയ്തെന്നും അനിത അനീഷ് മാധ്യമങ്ങളോട് പറഞ്ഞു

അനിത അനീഷ്
അനിത അനീഷ്

തൃശൂർ: രമ്യാ ഹരിദാസിന്റെ അമ്മ മത്സരിക്കുന്ന കുന്ദമംഗലം ബ്ലോക്കിലെ പൂവാട്ട്പറമ്പ് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ തർക്കം. രമ്യാ ഹരിദാസിന്റെ അമ്മ രാധാ ഹരിദാസ് ആത്മഹത്യ ഭീഷണി മുഴക്കിയാണ് സീറ്റ് നേടിയതെന്ന് വിമത സ്ഥാനാർത്ഥി അനിത അനീഷ് ആരോപിച്ചു. തന്നെ സ്ഥാനാർത്ഥിയാക്കിയെന്ന് നേതാക്കള്‍ അറിയിച്ച ശേഷമാണ് രാധയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പിന്മാറാൻ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പദം രമ്യാ ഹരിദാസ് വാഗ്ദാനം ചെയ്തെന്നും അനിത അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘മണിക്കൂറുകളോളം ചർച്ച ചെയ്താണ് എന്നെ സ്ഥാനാർത്ഥിയാക്കിയത്. നേതാക്കളെല്ലാം കണ്ട് എന്ന ആശിർവദിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് രാധാ ഹരിദാസ് ആത്മത്യാശ്രമം നടത്തുമെന്ന് പറയുന്നത്. പിറ്റേന്നാണ് രാധയെ സ്ഥാനാർത്ഥിയാക്കിയത്. പൂവാട്ടുപറമ്പ് ഡിവിഷനിലേക്ക് രാധ രണ്ടുതവണ മത്സരിച്ച് ജയിച്ചിട്ടുണ്ട്. രമ്യാ ഹരിദാസും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സ്ഥാനം കിട്ടണം. അല്ലാതെ അമ്മയിലേക്കും മകളിലേക്കും മാത്രം ഒതുങ്ങിപ്പോകരുത്. ഇക്കാര്യത്തിൽ പാർട്ടിയെ ഒരിക്കലും കുറ്റം പറയില്ല.’ അനിത അനീഷ് പറയുന്നു.

എന്നാല്‍, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ലെന് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും രാധാ ഹരിദാസ് പ്രതികരിച്ചു.

Summary: A dispute has erupted over the Congress candidacy for the Poovattuparamba division in the Kunnamangalam block, where Ramya Haridas’s mother is contesting. Rebel candidate Anita Aneesh alleged that Ramya Haridas’s mother, Radha Haridas, secured the seat by threatening to commit suicide.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘രമ്യാ ഹരിദാസിന്റെ അമ്മ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയാണ് സീറ്റ് വാങ്ങിയത്’; കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി