Leading News Portal in Kerala

‘We Care: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്’: ഹെല്‍പ് ലെന്‍ നമ്പർ ഓർമിപ്പിച്ച് ആരോ​ഗ്യമന്ത്രി | Minister Veena George shared a helpline number is available to physical and mental abuse | Kerala


Last Updated:

ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്ന് വീണ ജോർജ്

News18
News18

തിരുവനന്തപുരം: ശാരീരികമായും മാനസികമായും പീഡനങ്ങളും തിക്താനുഭവങ്ങളും നേരിടുന്ന സ്ത്രീകൾക്ക് താങ്ങാകാൻ സർക്കാരും വനിത വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ബന്ധപ്പെടുന്നതിനായുള്ള ഹെൽപ് ലൈൻ നമ്പറും മന്ത്രി പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഹെൽ‌പ് ലൈൻ നമ്പർ പങ്കുവച്ചിരിക്കുന്നത്. 24 മണിക്കൂറും ഹെൽപ് ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്നും നേരിട്ട് വിളിക്കാമെന്നും മന്ത്രി കുറിച്ചു. ‘ഹു കെയേഴ്സ്, വി കെയർ’ എന്ന തലക്കെട്ടോടെയുള്ള ചിത്രവും ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന കാര്യമാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. മുമ്പ് തനിക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗിച്ച വാചകമാണ് ‘ഹു കെയേഴ്സ്’ എന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജീവിതത്തില്‍ തോറ്റ് പോകരുത് . ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാം. നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘We Care: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്’: ഹെല്‍പ് ലെന്‍ നമ്പർ ഓർമിപ്പിച്ച് ആരോ​ഗ്യമന്ത്രി