Leading News Portal in Kerala

32 വർഷം തുടർച്ചയായി കൗൺസിലർ ആയിരുന്ന വനിതാ നേതാവ് സീറ്റ് കിട്ടാത്തതിനാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു|Bjp councillor for 32 years resigns as party did not give ticket | Kerala


Last Updated:

1988 മുതൽ ബിജെപിയുടെ കൊച്ചി കോർപ്പറേഷൻ അംഗമാണ് ശ്യാമള പ്രഭു

News18
News18

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷ ശ്യാമള എസ് പ്രഭു പാർട്ടിയിൽ നിന്നും രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. 32 വര്‍ഷം തുടര്‍ച്ചയായി ചെര്‍ളായി ഡിവിഷനില്‍ നിന്നും കൗണ്‍സിലറായിരുന്ന ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി പത്രിക നല്‍കിയിരുന്നു.

തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് നല്‍കാന്‍ ബിജെപി തയ്യാറായില്ല.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശപ്രകാരം പി.ആർ. ശിവശങ്കരൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്യാമളയുടെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല.