സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു; നാലുവയസുകാരനെ കാണാനില്ല| 8-Year-Old Killed as Auto-Rickshaw Carrying Students Falls into Canal in Pathanamthitta | Kerala
Last Updated:
ആറ് വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി (8)യാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നാലുവയസുകാരൻ യദുകൃഷ്ണനെ കാണാനില്ല. ആറ് വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാർത്ഥികൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല.
Summary: A tragic accident occurred in Thoompakulam, Pathanamthitta, when an auto-rickshaw carrying school students plunged into a canal, resulting in the death of one child. Deceased: Aadilakshmi (8), a third-grade student of Karimanthode Sree Narayana School. Six students were traveling in the auto-rickshaw. One student escaped without injuries. The injured students are currently undergoing treatment at a private hospital and the General Hospital in Pathanamthitta.
Pathanamthitta,Pathanamthitta,Kerala
November 26, 2025 7:27 PM IST
സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു; നാലുവയസുകാരനെ കാണാനില്ല
