Kerala Weather Update|തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി; നേരിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം|deep depression intensifies into cyclone senyar light rain continues in kerala | Kerala
Last Updated:
ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുനമർദ്ദമായി (Depression ) ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യത.
മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം സെൻയാർ (Senyar ) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു 27-ാം തീയതി രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (നവംബർ 26) തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത .
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 27, 2025 7:31 AM IST
