Leading News Portal in Kerala

ഈരാറ്റുപേട്ട നഗരസഭയിൽ പി.ഡി.പി ജില്ലാ പ്രസിഡന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി PDP District President is LDF candidate in Erattupetta Municipality | Kerala


Last Updated:

ഈരാറ്റുപേട്ട നഗരസഭ ഒന്‍പതാം ഡിവിഷനായ കാരക്കാട് ഇടത് സ്വതന്ത്രനായാണ് മത്സരിക്കുന്നത്

News18
News18

ഈരാറ്റുപേട്ട നഗരസഭയിൽ പി.ഡി.പി ജില്ലാ പ്രസിഡന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.  പി.ഡി.പി. ജില്ലാ പ്രസിഡന്റ് നിഷാദ് നടയ്ക്കലാണ് ഈരാറ്റുപേട്ട നഗരസഭ ഒന്‍പതാം ഡിവിഷനായ കാരക്കാട് മത്സരിക്കുന്നത്. ഇടത് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. പ്രചാരണത്തിനായി അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ചിത്രവും ഉപയോഗിക്കുന്നുണ്ട്.

നിഷാദ് നേരത്തെ പി.ഡി.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.പി.ഡി.പി. സ്ഥാനാര്‍ഥിയായി വഞ്ചി ചിഹ്നത്തിലാണ് നിഷാദ് മത്സരിക്കുന്നതെന്നാണ് ഇലക്ഷൻ കമ്മീഷന്റെ വിവരങ്ങൾ പറയുന്നത്. എന്നാൽ പോസ്റ്ററിലടക്കം എൽഡിഎഫ് സ്വതന്ത്രൻ എന്നാണ് പറഞ്ഞിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയും യുഡിഎഫുമായുള്ള സഖ്യത്തെ വിമര്‍ശിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് പിഡിപിയുമായി ചേര്‍ന്ന് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ അബ്ദുൽ ബാസിത്താണ് യുഡിഫ് സ്ഥാനാർഥി. യാസിർ വെള്ളൂപറമ്പിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥി.