Leading News Portal in Kerala

തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി Final list of kerala local body election 2025 candidates after deadline for withdrawal of nominations | Kerala


കേരളത്തിൽ ആകെ ത്രിതല തദ്ദേശ സ്ഥാപനങ്ങളിലായി 23,612 വാര്‍ഡുകളാണുള്ളത്.

941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാര്‍ഡുകളുണ്ട്. ഇത്തവണ 1,375 വാര്‍ഡുകള്‍ കൂടി വര്‍ദ്ധിച്ചിട്ടുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,267 വാര്‍ഡുകള്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ 346 ഡിവിഷനുകള്‍. 86 മുനിസിപ്പാലിറ്റികളിലായി 3205 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലായി 421 വാര്‍ഡുകളുമുണ്ട്.

ഇതിൽ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 36 വാര്‍ഡുകള്‍ ഒഴിച്ച് 23,576 വാര്‍ഡുകളിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ്.

ഇത്തവണ പാർട്ടി ചിഹ്നത്തിൽ കൂടുതൽ പേർ മത്സരിക്കുന്നത് ബി.ജെ.പിയിൽ നിന്നാണ്. 19,262 പേരാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇതിൽ ചില ഘടക കക്ഷികളുടെ സ്ഥാനാർത്ഥികളും ഉണ്ട്.കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ 17,497 പേരും സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ 14,802പേരും ജനവിധി തേടുന്നു.

68,397 പേർ മുന്നണി സ്ഥാനാർത്ഥികളാണ്. മുന്നണികളിൽ 12 പാർട്ടികൾ ഉള്ള എൽ ഡിഎഫും 11 പാർട്ടികൾ ഉള്ള യുഡിഎഫും 23,576 വാർഡുകളിൽ മത്സരിക്കുമ്പോൾ അര ഡസനിലേറെ പാർട്ടികളുള്ള എൻ ഡി എക്ക് ആകെ 21,065 സ്ഥാനാർത്ഥികളാണ്. അവർക്ക് 2511 വാർഡുകളിൽ സ്ഥാനാർഥികളില്ല.

മുന്നണികളിലെ രണ്ടാമന്മാരായ മുസ്ളിംലീഗിന്റെ ഏണി ചിഹ്നത്തിൽ 3,639 പേരും സി.പി.ഐയുടെ അരിവാളും നെൽക്കതിരിൽ 2,958 പേരും മത്സരിക്കുന്നു.സ്വതന്ത്രർ- 6,155, മറ്റുപാർട്ടി സ്ഥാനാർത്ഥികൾ-1260.

വിവിധ മുന്നണി സ്ഥാനാർത്ഥികൾ (പാർട്ടി തിരിച്ച്)

എൽ.ഡി.എഫ്

സി.പി.എം-14,802

സി.പി.ഐ-2,958

കേരളകോൺഗ്രസ് (എം)-949

ജനതാ ദൾ (എസ്)-143

എൻ.സി.പി-138

കോൺഗ്രസ് (എസ്)-30

ഐ.എൻ.എൽ-86

കേരള കോൺഗ്രസ് (ബി)- 64

രാഷ്ട്രീയ ജനതാദൾ-262

ജനാധിപത്യ കേരള കോൺഗ്രസ്-43

കേരളകോൺഗ്രസ് സ്‌കറിയ-28

കെ.ആർ.എസ്.പി -4

സ്വതന്ത്രർ-4,069

ആകെ……………………..23576

യു.ഡി.എഫ്

കോൺഗ്രസ്-17,497

മുസ്ളീം ലീഗ്-3,639

കേരളകോൺഗ്രസ്-684

ആർ.എസ്.പി-226

കേരള കോൺഗ്രസ് ജേക്കബ്-74

സി.എം.പി-79

ആർ.എം.പി-59

കെ.ഡി.പി-24

എൽ.ജെ.പി-11

ഫോർവേഡ് ബ്ളോക്ക്-8

ജെ.ഡി.യു-3

സ്വതന്ത്രർ-1272

ആകെ………………………….23576

എൻ.ഡി.എ

ബി.ജെ.പി-19,262

ബി.ഡി.ജെ.എസ്-227

ശിവസേന-10

മറ്റുള്ളവർ-750

സ്വതന്ത്രർ-816

ആകെ………………………….21065

മറ്റുപാർട്ടികൾ

എസ്.ഡി.പി.ഐ-1493

വെൽഫയർ പാർട്ടി-218

പി.ഡി.പി-102

ആംആദ്മി പാർട്ടി-380

ട്വന്റിട്വന്റി പാർട്ടി-717

ബി.എസ്.പി-112

മറ്റ് പാർട്ടികൾ-194

സ്വതന്ത്രർ- 6,155