ഗർഭഛിദ്ര മരുന്ന് കഴിക്കാൻ വീഡിയോ കോളിലൂടെ നിർദേശം; ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്ത്; യുവതിയുടെ മൊഴി| Rahul Mamkootathil Case Victim Reveals Abortion Pill Instruction via Video Call Friend Delivered Drugs | Kerala
Last Updated:
‘മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺവെച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി’
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവതി നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയെന്നും രാഹുൽ സുഹൃത്ത് ജോബി ജോസഫ് വഴിയാണ് ഗുളികയെത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
മരുന്ന് കഴിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ രാഹുൽ നിർബന്ധിച്ചു. വീഡിയോ കോളിലൂടെ നിർദേശം നൽകി. മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺവെച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. ഒടുവിൽ പരിശോധയ്ക്കായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ശകാരിച്ചു. ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയാണിതെന്നും ഡോക്ടർ പറഞ്ഞെന്നാണ് യുവതിയുടെ മൊഴി.
റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ അഞ്ചരമണിക്കൂറോളം നീണ്ടു. 20 പേജുള്ള മൊഴിയാണ് യുവതി നൽകിയിരിക്കുന്നത്. യുവതിക്ക് ഗുളിക എത്തിച്ചുകൊടുത്ത അടൂർ സ്വദേശി ജോബി ജോസഫിനെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
Summary: Details of the statement given by the woman against Rahul Mamkootathil MLA is out. It is reported that the woman testified that Rahul threatened her to have an abortion and that the pills were delivered through his friend, Joby Joseph. When the woman mentioned the dangers of taking the medicine, Rahul insisted. He gave instructions via video call and only hung up after ensuring she had consumed the pill.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 28, 2025 9:18 AM IST
ഗർഭഛിദ്ര മരുന്ന് കഴിക്കാൻ വീഡിയോ കോളിലൂടെ നിർദേശം; ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്ത്; യുവതിയുടെ മൊഴി
