Leading News Portal in Kerala

തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചതായി യുവതിയുടെ മൊഴി | Rahul Mamkootathil threatened showing objectionable videos complainant woman alleges | Kerala


Last Updated:

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ 20 പേജുള്ള മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkootathil) യുവതിയുടെ 20 പേജുള്ള മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചതായും ആരോപണം.

വ്യാഴാഴ്ച വൈകുന്നേരം പരാതിക്കാരി മറ്റൊരു സ്ത്രീയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിഷയം അവതരിപ്പിക്കുകയും രേഖാമൂലമുള്ള പരാതി സമർപ്പിക്കുകയും ചെയ്തു. വാട്സാപ്പ് സന്ദേശങ്ങളും ഓഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കൈമാറി. മുഖ്യമന്ത്രി പരാതി എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറിയ ശേഷം, അടുത്ത നടപടികൾ തീരുമാനിക്കാൻ ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്ത് യോഗം ചേർന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഗസ്റ്റിൽ ആദ്യമായി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നെങ്കിലും, പരാതിക്കാരി ഇതുവരെ നേരിട്ട് ഹാജരായിരുന്നില്ല. എന്നിരുന്നാലും, സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഓഡിയോ റെക്കോർഡിംഗുകളിൽ കേട്ട സ്ത്രീയെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിയുകയും, രേഖാമൂലമുള്ള പരാതി ആവശ്യപ്പെടുകയുമായിരുന്നു. എന്നാലവർ മുമ്പ് പരാതി നൽകാൻ വിസമ്മതിച്ചിരുന്നു. റെക്കോർഡിംഗിലെ ശബ്ദം തന്റേതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ലൈംഗികാതിക്രമം ആരോപിച്ച് യുവതി നൽകിയ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യൽ, നിർബന്ധിത ഗർഭഛിദ്രം എന്നിവയാണ് കുറ്റങ്ങൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നെടുമങ്ങാട് വലിയിമല പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയെ തുടർന്നാണ് നടപടി. റൂറൽ എസ്പി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Summary: More revelations in the 20-page statement of the woman against Congress leader Rahul Mamkootathil. Rahul threatened her by showing her nude pictures, says the woman’s statement. Allegations also state that she was molested in a flat in Thiruvananthapuram. On Thursday evening, the complainant, along with another woman, went to the Chief Minister’s office to present the matter and submit a written complaint

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചതായി യുവതിയുടെ മൊഴി