Leading News Portal in Kerala

രണ്ട് മാസത്തിനിടെ ഭീഷണി, പീഡനം, ഗർഭച്ഛിദ്രം; മാങ്കൂട്ടത്തിലിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾ | FIR against Rahul Mamkoottathil raises serious charges | Kerala


Last Updated:

രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്

രാഹുല്‍ മാങ്കൂട്ടത്തിൽ
രാഹുല്‍ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkoottathil) ഗുരുതര പരാമർശങ്ങൾ അടങ്ങിയ എഫ്ഐആറിന്റെ പകർപ്പ് ന്യൂസ്‌ 18ന് ലഭിച്ചു. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു. രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്. 2025 മാർച്ച് 17ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തി. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചു. മെയ് അവസാന വാരം പാലക്കാട് ഉള്ള എംഎൽഎയുടെ ഫ്ലാറ്റിൽ ഇത് തുടർന്നു. മെയ് 30ന് ഗർഭചിദ്രത്തിനു വേണ്ട ഗുളികകൾ തിരുവനന്തപുരത്തെ കൈമനത്ത് വെച്ച് കൈമാറി. എംഎൽഎയുമായുള്ള ബന്ധം പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹിക്കുകയും സഹായിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പരാമർശം.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആവർത്തിച്ചുള്ള ലൈംഗിക ചൂഷണം, വ്യാജ വിവാഹ വാഗ്ദാനം നൽകി ഗർഭം അലസിപ്പിക്കൽ, വാക്കാലുള്ള അധിക്ഷേപം, വധഭീഷണി, ഐടി നിയമത്തിലെ വിവിധ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു.